പറ്റ്ന : നിതീഷ് കുമാർ ബി.ജെ.പി നേതൃത്വത്തിലുള്ള എൻഡിഎ യുടെ ഭാഗമായതിന് പിന്നാലെ കോൺഗ്രസിന്റെ ഒൻപത് എം.എൽ.എമാരെ കാണാനില്ലെന്ന് റിപ്പോർട്ട്.
ഇതേ തുടർന്ന് ഇന്നു നടക്കേണ്ട കോൺഗ്രസ് നിയമസഭാ കക്ഷിയോഗം റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.
ഇന്നു രാവിലെ 11നായിരുന്നു കോൺഗ്രസിന്റെ നിയമസഭാ കക്ഷിയോഗം നിശ്ചയിച്ചിരുന്നത്.
എന്നാൽ, ആകെയുള്ള 19 എം.എൽ.എമാരിൽ പകുതിയിലേറെ പേരെയും ബന്ധപ്പെടാനാകാത്തതിനെ തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയിലേക്കു മാറ്റിയിരുന്നു. ഉച്ചയ്ക്കും ഇവരെ ബന്ധപ്പെടാനാകാതെ വന്നതിനെ തുടർന്നാണ് യോഗം റദ്ദാക്കിയതെന്നാണ് സൂചന.