കോട്ടയം : മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വാമനപുരം കോട്ടുകുന്നം ഭാഗത്ത് കമുകറക്കോണം പുത്തൻവീട് വീട്ടിൽ അജി.എസ് (37)എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിനെ കോട്ടയം മാമൻ മാപ്പിള ഹാളിന് സമീപം പ്രവർത്തിക്കുന്ന തുഷാർ ഗോൾഡ് എന്ന സ്ഥാപനത്തിന്റെ ഓഫീസ് മുറിയും, ലോക്കർ റൂമും ഇരുമ്പ് പിക്കാസ് ഉപയോഗിച്ച് കുത്തി തുറന്ന് മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപയും, 9 പവനോളം സ്വർണാഭരണങ്ങളും, മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. അജി ഈ സ്ഥാപനത്തിലെ മുൻജീവനക്കാരനായിരുന്നു. മോഷണമുതലുകൾ ഇയാളിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്. എച്ച്. ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, കുര്യൻ കെ.കെ, ഷിനോജ് റ്റി. ആര്‍, സജികുമാർ സി.പി.ഓ മാരായ രാജേഷ് കെ.എം, ജോർജ് എ.സി, ശ്യാം.എസ്.നായർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
കോട്ടയത്തെ ജ്വല്ലറിയിൽ നിന്നും മൂന്നുലക്ഷം രൂപയും, 9 പവനോളം സ്വർണാഭരണങ്ങളും, മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ.
Jowan Madhumala
0