ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനപരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ രണ്ട് വിഷയത്തിൽ ആണ് കേരളത്തോട് നിശ്ചല ദൃശ്യ മാതൃക നൽകാൻ നിർദ്ദേശിച്ചിരുന്നത്. 10 മാതൃകകൾ കേരളം നൽകിയിരുന്നു. എന്നാൽ ഇവയൊന്നും അംഗീകരിക്കപ്പെട്ടില്ല. റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കാൻ കഴിയാത്ത സംസ്ഥാനങ്ങൾക്ക് നിശ്ചലദൃശ്യം ഭാരത് പർവിൽ അവതരിപ്പിക്കാം എന്ന് പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ കേരളം തീരുമാനമെടുത്തിട്ടില്ല.
റിപ്പബ്ലിക് ദിന പരേഡ്… കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി ലഭിച്ചില്ല
Jowan Madhumala
0
Tags
Top Stories