ബംഗളൂരു : ഫോട്ടോഷൂട്ടിനു പോകാന്‍ മാതാപിതാക്കള്‍ അനുവാദം നല്‍കാത്തതിനെ ക്കാത്തതിനെ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു.
ബംഗളൂരു സ്വദേശിനിയും ബിബിഎ വിദ്യാര്‍ഥിനിയുമായ വര്‍ഷിണി(21)യെ വീട്ടിലെ സീലിങ്ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഫോട്ടോഗ്രഫി കോഴ്‌സ് പൂര്‍ത്തിയാക്കിയ വര്‍ഷിണി, ഒരു മാളില്‍ ഫോട്ടോഷൂട്ടിനു പോകണമെന്ന ആഗ്രഹം മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ സമ്മതിക്കാത്തതിലെ നിരാശയിലാണ് വര്‍ഷിണി ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം.
ശനിയാഴ്ച നഗരത്തിലെ മാളില്‍ ഫോട്ടോഷൂട്ടിന് പോകാനായി പെണ്‍കുട്ടി മാതാപിതാക്കളോട് അനുവാദം ചോദിച്ചു.
എന്നാല്‍, മാതാപിതാക്കള്‍ ഫോട്ടാഷൂട്ടിന് പോകാന്‍ സമ്മതിച്ചില്ല തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് വര്‍ഷിണി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതെന്നും ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞതെന്നും ബംഗളൂരു സെന്‍ട്രല്‍ ഡിസിപി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.