നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവര്‍ണര്‍ക്ക് കൈമാറി



തിരുവനന്തപുരം: സംസ്ഥാന നിയമസഭാ യോഗം ചേരാനിരിക്കെ ഗവര്‍ണര്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. ഗവർണ്ണർക്ക് എതിരായ കുറ്റപ്പെടുത്തൽ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

 എന്നാൽ കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചതായും വിവരമുണ്ട്. ഈ വിമര്‍ശനങ്ങളിൽ രാജ്ഭവന്റെ നിലപാട് എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
Previous Post Next Post