മുഖ്യമന്ത്രിയുടെ ഗൺമാൻ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല





ആലപ്പുഴ : നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. 

നിയമസഭാ സമ്മേളനത്തിനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സുരക്ഷാ ചുമതലയിൽ അനിൽകുമാറും ഉണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗം എസ്. സന്ദീപിനും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു.

 സന്ദീപ് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഇരുവരും ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകേണ്ടത്.
Previous Post Next Post