ഫലസ്തീനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. AFP, അൽ ജസീറ വാർത്താ ഏജൻസികളിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയിലെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.എഎഫ്‌പി വീഡിയോ സ്‌ട്രിംഗർ മുസ്തഫ തുരിയ, അൽ ജസീറ ടെലിവിഷൻ നെറ്റ്‌വർക്കിലെ മാധ്യമപ്രവർത്തകനായ ഹംസ വെയ്ൽ ദഹ്ദൂഹ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇസ്രായേൽ മിസൈൽ പതിക്കുകയായിരുന്നുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 109 ആയി.
അൽ ജസീറയുടെ ഗസ്സ ബ്യൂറോ ചീഫ് വെയ്ൽ അൽ ദഹ്ദൂഹിൻ്റെ മകനാണ് ഹംസ വെയ്ൽ ദഹ്ദൂഹ്. 2023 ഒക്ടോബറിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വെയ്ൽ അൽ ദഹ്ദൂഹിയുടെ ഭാര്യയും മകളും മറ്റൊരു മകനും പേരക്കുട്ടിയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ദഹ്ദൂഹിന് പരിക്കേൽക്കുകയും ചെയ്തു.