മന്ത്രിയുടെ വിവാദ പ്രസ്താവനയിൽ ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കണം:മോൻസ് ജോസഫ്



ചങ്ങനാശ്ശേരി : മന്ത്രി സജീ ചെറിയൻ ബിഷപ്പുമാർക്ക് എതിരായി നടത്തിയ വിവാദ പ്രസ്താവനയിൽ മാണി വിഭാഗം നിലപാട് വ്യക്തമാക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ

സജി ചെറിയാന്റെ പ്രതികരണം നിർഭാഗ്യകരം
മന്ത്രിസ്ഥാനത്തെ കളങ്കപ്പെടുത്തുന്ന പ്രസ്താവനയാണ്. അത് പിൻവലിച്ച് മാപ്പ് പറയാൻ മന്ത്രി സജി ചെറിയാൻ തയ്യാറാക്കണം.

മന്ത്രിസ്ഥാനത്തിന് ചേർന്ന പദപ്രയോഗം അല്ല നടത്തിയത്. സാംസ്കാരിക വകുപ്പ് മന്ത്രി സംസ്കാരമില്ലാതെ പെരുമാറിയത് കേരള സമൂഹം പൊറുക്കില്ല.കേരള ജനത ഒറ്റക്കെട്ടായി ഇതിനെതിരെ നിലപാട് എടുക്കും

ഈ വിഷയത്തിൽ ജോസ് കെ മാണിയുടെ പാർട്ടി പ്രതികരിക്കുവാൻ ബാധ്യസ്ഥരാണ്. മുഖ്യമന്ത്രി അപമാനിച്ചിട്ട് പോലും ജോസ് വിഭാഗം ഒന്നും പറഞ്ഞിട്ടില്ല.

ഇത് തിരുത്തിക്കാനുള്ള നിലപാട് അവർ എടുക്കേണ്ടതാണന്ന് മോൻസ് ജോസഫ് പറഞ്ഞു.
Previous Post Next Post