പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ വാർഷികാഘോഷം പഞ്ചായത്ത് അംഗം റ്റി.ജി മോഹനൻ ഉദ്ഘാടനം ചെയ്തു.




പങ്ങട : സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ  വാർഷികാഘോഷം പഞ്ചായത്ത് അംഗം റ്റി.ജി മോഹനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ. ഫാ.  ബെന്നി കുഴിയടിയിൽ അധ്യക്ഷത വഹിച്ചു.
ആൻസ്  അക്കാദമി ഡയറക്ടർ അന്നമ്മ  ട്രൂബ് വയലുങ്കൽ അവാർഡുകളും പഞ്ചായത്ത് മെമ്പർ ഷീലാ മാത്യു സ്കോളർഷിപ്പുകളും  പി.ടി.എ പ്രസിഡന്റ് അനിൽ കൂരോപ്പട എൻഡോവ്മെന്റുകളും വിതരണം ചെയ്തു. ഗവ. എൽ.പി.എസ്  ഹെഡ്മിസ്ട്രസ് സുനിതകുമാരി,  സേക്രട്ട് ഹാർട്ട് സ്കൂൾ ഹെഡ്മാസ്റ്റർ  റെജിമോൻ വി.എം, സീനിയർ അസിസ്റ്റന്റ് സ്മിത എലിസബത്ത് എബ്രഹാം, അധ്യാപിക റാണി ജോൺ , സ്കൂൾ ലീഡർ മാസ്റ്റർ ജെനിൻ മാത്യു ഫിലിപ്പ്, അവാർഡ് ജേതാക്കളായ ദേവനന്ദ, കൈഷ്മ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post