യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി



തിരുവനന്തപുരം: പൊന്മുടി പതിമ്മൂന്നാംവളവില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കറുപ്പസ്വാമി ക്ഷേത്രത്തിന് സമീപമുള്ള മരത്തിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 

ഇന്ന് രാവിലെ പത്തുമണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. 
തുടര്‍ന്ന് പൊന്മുടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനംവകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. മരിച്ചയാള്‍ പൊന്മുടിയിലേക്ക് വന്ന വിനോദസഞ്ചാരിയാണോ എന്നതടക്കമുള്ളകാര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
Previous Post Next Post