വയനാട്: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. പൊഴുതന അച്ചൂര്‍ സ്വദേശി രാജശേഖരന്‍ (58) ആണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകള്‍ അതിക്രമത്തിനിരയായ സംഭവത്തിലാണ് നടപടി. രാജശേഖരന്‍ ആഴ്ച്ചകളായി കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ഇരയും കുടുംബവും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
നാല് മാസം മുമ്പാണ് ഇതരസംസ്ഥാനക്കാരായ ഈ കുടുംബം ജോലിക്കായി വയനാട്ടില്‍ എത്തിയത്. ഭാഷ വശമില്ലാതിരുന്നതും ബന്ധുക്കളോ സുഹൃത്തുക്കളോ വയനാട്ടിലില്ലാത്തതും മുതലെടുത്താണ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ഇയാള്‍ ശ്രമിച്ചത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരെത്തെയും സമാന പരാതികള്‍ ഉയര്‍ന്നിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വൈത്തിരി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു