കോഴിക്കോട്: കൂടത്തായിൽ വ്യാപാരിക്ക് വെട്ടേറ്റു. പള്ളിക്കണ്ടിയിൽ ഇബ്രാഹീമിനാണ് വെട്ടേറ്റത്. കൂടത്തായി സ്വദേശികളായ ദിൽഷാദ്, നിഷാദ് എന്നിവരാണ് ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
വസ്തുതർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇബ്രാഹീം വാങ്ങിയ സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ സംബന്ധിച്ചുളള സംസാരത്തിനിടെ സ്ഥലം വിൽപ്പന നടത്തിയ റഷീദ് ലഹരി മാഫിയാ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സാരമായി പരുക്കേറ്റ ഇബ്രാഹീമിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഇബ്രാഹിമിൻ്റെ ജ്യേഷ്ഠനും മർദ്ദനമേറ്റിരുന്നു. സംഭവത്തിൽ കോടഞ്ചേരി പൊലീസ് കേസെടുത്തു.