കോട്ടയം: പാലാ പയപ്പാറിന് സമീപം ലോഡുമായി പോയ ലോറി നിയന്ത്രണം വിട്ട് മതിലിലും മരത്തിലും ഇടിച്ചുകയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശി ചാക്കോ (67) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു അപകടം. ചിങ്ങവനത്തെ ഫുഡ് കോര്‍പറേഷന്‍ ഗോഡൗണില്‍ നിന്നും അരിയുമായി തൊടുപുഴ അറക്കുളത്തെ ഗോഡൗണിലേയ്ക്ക് പോവുകയായിരുന്നു ലോറി. യാത്രക്കിടെ നിയന്ത്രണം വിട്ട ലോറി മതിലിൽ ഇടിക്കുകയായിരുന്നു. വീടിന്റെ മതിലിടിച്ച ലോറി സമീപത്തുള്ള മരത്തിലും ഇടിച്ചു നിന്നു. ഇടിയുടെ ആഘാതത്തിൽ അരിച്ചാക്കുകള്‍ റോഡിലേക്ക് ചിതറി വീണു. ചാക്കോ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.
വീഡിയോ കാണുന്നതിന് <a href='Facebook video LINK'> ഇവിടെ ക്ലിക്ക് ചെയ്യുക.</a>https://fb.watch/pBbTDVQTgk/?mibextid=Nif5oz