മുംബൈയിലെ ബഹുകെട്ടിടത്തിൽ വൻ തീപിടിത്തം; ആറ് നിലകൾ കത്തിനശിച്ചു


മുംബൈ: മുംബൈയിലെ ഡോംബിവാലിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഉച്ചയ്‌ക്ക് 1.25നാണ് സംഭവം. കെട്ടിടത്തിന്റെ ആറ് നിലകൾ കത്തിനശിച്ചു. കെട്ടിടത്തിന്റെ എട്ടാം നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ആളുകളെ കൃത്യസമയത്ത് പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. അടുത്തിടെ നിർമാണം കഴിഞ്ഞ കെട്ടിടമായതിനാൽ 
ആദ്യത്തെ മൂന്ന് നിലകളിൽ മാത്രമാണ് ആളുകൾ താമസിച്ചിരുന്നത്.

തീ പതിനെട്ടാം നിലയിലേക്ക് പടർന്നതായി അഗ്നിശമനസേന അറിയിച്ചു. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമായതായി അഗ്നിരക്ഷാ സേന അറിയിച്ചു.
Previous Post Next Post