പാലായിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.



 പാലാ: യുവാവിനെ കൊലപ്പെടുത്താൻ  ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാരാരിക്കുളം തോപ്പുംപടി വീട്ടിൽ രജിത്ത് (42), ആലപ്പുഴ മാരാരിക്കുളം ബ്ലാക്കിച്ചിറ വീട്ടിൽ രതീഷ് എസ് (42), ആലപ്പുഴ മാരാരിക്കുളം രഘുപതി ഭവനം വീട്ടിൽ രതീഷ്.ആര്‍ (42) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രി  പാലാ സ്വദേശിയായ യുവാവിനെ ചീത്ത വിളിച്ചത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, കല്ലുകൊണ്ട് തലയ്ക്കിടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ സുഭാഷ് വാസു, ജസ്റ്റിൻ ജോസഫ്‌, റെനീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Previous Post Next Post