കൊല്ലം: 62 ാമത് സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാവും. രാവിലെ 10 മണിയ്ക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ വേദികളിലെത്തും. 24 വേദികളാണ് കൊല്ലം നഗരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ്
ആശ്രാമം മൈതാനത്തെ പ്രധാന വേദിയിലെത്തിക്കഴിഞ്ഞു.
കൊല്ലം ടൗൺ എൽ.പി.എസിൽ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഓരോ ജില്ലയ്ക്കും പ്രത്യേക കൗണ്ടറുകളുണ്ട്. 31 സ്‌കൂളുകളുകളിലാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസസൗകര്യം .
എട്ടിന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ സുവനീർ പ്രകാശനം ചെയ്യും. നടൻ മമ്മൂട്ടി സമ്മാനദാനച്ചടങ്ങിൽ പങ്കെടുക്കും.