അധിക്ഷേപ പ്രസംഗം നടത്തി… സാബു എം ജേക്കബിനെതിരെ പരാതി…


 
സാബു എം.ജേക്കബ് ജാതി അധിക്ഷേപ പ്രസംഗം നടത്തിയെന്ന പരാതിയുമായി പി.വി.ശ്രീനിജിന്‍ എംഎല്‍എ.. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ട്വന്റി 20 സമ്മേളനത്തിലെ പ്രസംഗത്തിനിടെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചെന്നാണ് പി.വി ശ്രീനിജന്റെ പരാതി. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം 21ന് കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വന്റി20 മഹാസമ്മേളനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് ശ്രീനിജിനെ സാബു അവഹേളിച്ചതെന്നാണ് പരാതി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സമ്മേളനത്തിൽ എംഎൽഎയുടെ പേര് പറയാതെയായിരുന്നു അധിക്ഷേപം. ‘മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാർ ജന്മം കൊടുത്തു. എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ മീറ്റിങ്ങുണ്ടോ എന്ന് അന്വേഷിച്ച് ഇറങ്ങുമെന്നാണ് സാബു എം ജേക്കബ് പറഞ്ഞത്.
Previous Post Next Post