എം വിജിൻ എംഎൽഎയോട് മോശമായി പെരുമാറിയെന്ന് കണ്ടെത്തിയ കണ്ണൂർ ടൗൺ എസ് ഐ അവധിയിൽ പ്രവേശിച്ചു. വിജിൻ എംഎൽഎയോട് കയർത്ത എസ്‌ഐക്കെതിരെ നടപടിക്കായി ഫയൽ നീങ്ങുന്നതിനിടെയാണ് അവധി. പത്ത് ദിവസത്തേക്കാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.
എസ്‌ഐ പ്രോട്ടോകോൾ ലംഘിച്ച് എംഎൽഎയോട് മോശമായി പെരുമാറിയെന്നാണ് കണ്ടെത്തൽ. സംഭവം നടന്ന് 7 ദിവസം പിന്നടുമ്പോഴാണ് എസ്‌ഐയുടെ അവധി.