സൗത്ത് പാമ്പാടി വലിയ പള്ളി പ്രധാന പെരുന്നാൾ കൊടിയേറി.


സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രധാന പെരുന്നാളിന് ജനുവരി 7 ന് കൊടിയേറി. ജനുവരി 13 (ശനി ), 14 (ഞായർ ) തീയതികളിലാണ് പ്രധാന പെരുന്നാൾ.
ജനുവരി 13 ശനി രാവിലെ 8ന്  പള്ളിയിലെ 7 വാർഡുകളിൽ നിന്നുമുള്ള ആദ്യഫല ശേഖരണം. 5.30ന് ദൈവമാതാവിൻ്റെ നാമത്തിൽ മാന്തുരുത്തിയിൽ സ്ഥാപിച്ചിട്ടുള്ള കുരിശടിയിൽ സന്ധ്യാനമസ്കാരം.
6.30ന് ഇടുക്കി ഭദ്രാസനാധിപൻ അഭി. സഖറിയാ മാർ സേവേറിയോസ് തിരുമേനി നൽകുന്ന പെരുന്നാൾ സന്ദേശം. 7.30 ന് മാന്തുരുത്തി കുരിശടിയിൽ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം കുറ്റിക്കൽ, പള്ളിപ്പടി കുരിശടികളിലെ ധൂപപ്രാർത്ഥനക്ക് ശേഷം 9 മണിക്ക് പള്ളിയിൽ എത്തിച്ചേരും. തുടർന്ന് ആശിർവാദം. 9.15ന് സെമിത്തേരിയിൽ ധൂപപ്രാർത്ഥന, വാദ്യമേളം. 

പ്രധാന പെരുന്നാളായി ആചരിക്കുന്ന
ജനുവരി 14 ന് രാവിലെ 6.45 ന് പ്രഭാത നമസ്കാരം, 8 ന് ഇടുക്കി ഭദ്രാസനാധിപൻ സഖറിയാ മാർ സേവേറിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലും ഫാ. ആൻഡ്രൂസ് ജോസഫ് ഐക്കരമറ്റത്തിൽ, ഫാ. ഏബ്രഹാം പി മാത്യു പുളിമൂട്ടിൽ എന്നിവരുടെ സഹ കാർമ്മികത്വത്തിലുള്ള മൂന്നിന്മേൽ കുർബ്ബാന. 10 ന് ദശാംശ സ്വീകരണം, 10.15ന് സ്നേഹവിരുന്ന്, പുഴുക്ക് നേർച്ച. 11ന് ആദ്യഫല ലേലം, 4 ന് ഫാ. അലക്സ് മാത്യു നാഴൂരിമറ്റത്തിലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രദക്ഷിണം. തുടർന്ന് നേർച്ചവിളമ്പ്, കൊടിയിറക്ക്. 
പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ. കുരുവിള പെരുമാൾ ചാക്കോ കൊച്ചുകൈപ്പാലിൽ, സഹ വികാരി ഫാ. ഐപ്പ് മാത്യു മഠത്തിൽപറമ്പിൽ, ട്രസ്റ്റി സി. മാത്യു തോമസ് ചേനേപ്പറമ്പിൽ, സെക്രട്ടറി റോണി കുര്യൻ ചേനേപ്പറമ്പിൽ എന്നിവർ ഉൾപ്പെട്ട കമ്മറ്റി നേതൃത്വം നൽകും.
Previous Post Next Post