തിരുവനന്തപുരം : വർക്കലയിൽ വിദേശി മരിച്ച നിലയിൽ. കാപ്പിൽ ബീച്ചിന് സമീപത്തുള്ള കായൽ തീരത്താണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു വൈകുന്നേരം 5:40 നാണ് കായൽ തീരത്തുള്ള കാറ്റാടി മരത്തിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ആളിനെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഉദ്ദേശം 50 വയസ്സ് തോന്നിക്കുന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. വർക്കല അയിരൂർ പൊലീസ് സ്ഥലത്തെത്തി നിയമ നടപടിക്രമങ്ങൾ ആരംഭിച്ചു.
വർക്കലയിൽ കാറ്റാടിമരത്തിൽ വിദേശിയുടെ മൃതദേഹം, ആളെ തിരിച്ചറിഞ്ഞില്ല
jibin
0