കൂടത്തായി കേസ്; പ്രതി ജോളിയുടെ ജാമ്യാപേക്ഷ തള്ളി



കൊച്ചി: കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. കേസിൽ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. 

ജോളിയുടെ വാദങ്ങൾ തള്ളിയ ഹൈക്കോടതി, പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.

 പൊതുജനങ്ങളുടെ വികാരം കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ഹൈക്കോടതി നൽകിയ ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. സുപ്രിംകോടതി ഉത്തരവ് മറികടക്കാനാവില്ലെന്നും ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ച് വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേരുടെ കൊലപാതകുമായി ബന്ധപ്പെട്ട് കേസിലാണ് ജോളി ജാമ്യാപേക്ഷ സമർപ്പിച്ചത്. 

2019 ഒക്ടോബർ 4നാണ്, 2002 മുതൽ 2016 വരെ ഒരേ കുടുംബത്തിലുണ്ടായ ആറു പേരുടെ മരണവും കൊലപാതകം പുറത്തറിയുന്നത്.

 റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട.അധ്യാപിക അന്നമ്മ തോമസ് (60), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവർ കൊല്ലപ്പെട്ടെന്നാണു കേസ്.
Previous Post Next Post