പത്മ പുരസ്‌കാരങ്ങൾ ഇപ്പോഴാണ് സാധാരണക്കാരുടേത് ആയത്; ജേതാക്കളുടെ പേരുകൾ രാജ്യം ചർച്ച ചെയ്യുന്നതിൽ സന്തോഷം; പ്രധാനമന്ത്രി


ന്യൂഡൽഹി: പത്മപുരസ്‌കാരങ്ങൾ ലഭിക്കുന്നവരുടെ പേരുകൾ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്നത് കേൾക്കുമ്പോൾ അതിയായ സന്തോഷം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

 പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ഒരു ദശകമായി പത്മപുരസ്‌കാരം നൽകുന്നതിൽ വലിയ മാറ്റങ്ങൾ ഉണ്ടെന്നും, ഇപ്പോഴാണ് പുരസ്‌കാരം ജനങ്ങളുടേത് ആയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ സാംസ്‌കാരിക തനിമയെ പുതിയ ഉയരങ്ങളിൽ എത്തിച്ചതിന് നിരവധി വിദേശ പൗരന്മാർക്കാണ് പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായിട്ടുള്ളത്. പത്മപുരസ്‌കാരത്തിൽ കഴിഞ്ഞ ഒരു ദശകമായി വലിയ മാറ്റം ഉണ്ടായിട്ടുണ്ട്.

 ഇപ്പോഴാണ് പത്മ പുരസ്‌കാരം ജനങ്ങളുടെ പുരസ്‌കാരം ആയത്. പത്മപുരസ്‌കാരത്തിനായി ആളുകളെ തിരഞ്ഞെടുക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. പുരസ്‌കാരങ്ങൾക്കായി ഇന്ന് അവരവർക്കുതന്നെ നാമനിർദ്ദേശം ചെയ്യാം. 2014മായി താരതമ്യം ചെയ്യുമ്പോൾ 28 മടങ്ങ് അധികം അപേക്ഷകളാണ് ഈ വർഷം എത്തിയത്. ഇത് പത്മപുരസ്‌കാരത്തിന്റെ വിശ്വാസീയത, അന്തതസ്സ് തുടങ്ങിയവയെ ആണ് കുറിയ്ക്കുന്നത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി നിസ്വാർത്ഥ സേവനം ചെയ്യുന്നവരെക്കുറിച്ച് ജനങ്ങൾക്ക് മുൻപിൽ എത്തിക്കുക എന്നതും മൻ കി ബാത്തിന്റെ ലക്ഷ്യമാണ്. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് പത്മപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ മൻകി ബാത്തിൽ താൻ അതെക്കുറിച്ച് സംസാരിക്കുന്നത് സ്വാഭാവികമാണ്.

 ഇക്കുറിയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉയർച്ചയ്ക്കായി അമൂല്യസംഭാവനകൾ നൽകിയവർക്കാണ് പുരസ്‌കാരം. അവരുടെ ജീവിതത്തെക്കുറിച്ച് അറിയാൻ എല്ലാവർക്കും സ്വാഭാവികം ആയും താത്പര്യം കാണും. പത്മപുരസ്‌കാരം ലഭിക്കുന്നവരുടെ പേരുകൾ രാജ്യമെങ്ങും ചർച്ച ചെയ്യുന്നതിൽ അതിയായ സന്തോഷം ഉണ്ട്. 

പത്മ പുരസ്‌കാരങ്ങൾ ലഭിച്ചതിൽ 30 പേർ സ്ത്രീകളാണ്. താഴെക്കിടയിൽ നിന്നുള്ള പ്രവർത്തനങ്ങളാൽ രാജ്യത്തെ മുന്നോട്ട് നയിക്കുന്നവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post