തിരുവനന്തപുരത്ത് നൃത്താധ്യാപിക വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ



 തിരുവനന്തപുരം: നൃത്താധ്യാപിക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. നഗരൂർ നന്തായ് വനത്ത് നവരസ നാട്യ കലാക്ഷേത്രം നടത്തിവന്ന നന്തായ് വനം എസ്എസ് ഭവനിൽ സുനിൽകുമാർ - സിന്ധു ദമ്പതികളുടെ മകൾ ശരണ്യ (20) ആണ് മരിച്ചത്. സുനിൽകുമാർ ചെമ്പരത്തിമുക്കിൽ തട്ടുകട നടത്തുകയാണ്.വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശരണ്യയെ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Previous Post Next Post