കോട്ടയം: പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വൈക്കം കുലശേഖരമംഗലം സ്വദേശി സഞ്ജയ് (19) എന്നയാളുടെ മൃതദേഹമാണ് ഗോവയിലെ അഞ്ജുന ബീച്ച് പരിസരത്തു നിന്ന് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബന്ധുക്കൾ യുവാവിനെ തിരിച്ചറിഞ്ഞു. ഡിസംബർ 30ന് ഗോവയിൽ എത്തിയ സഞ്ജയിനെ പുതുവൽസര ആഘോഷത്തിന് ശേഷം കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിന്‍ മാര്‍ഗമാണ് സഞ്ജയ് ഗോവക്ക് പോയത്. സഞ്ജയുടെ മൊബൈല്‍ ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു.
പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ കോട്ടയം സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
Jowan Madhumala
0