ഇലക്ട്രിക് വയർ കടിച്ചുമുറിക്കാൻ ശ്രമം.. മധ്യവയസ്ക‌ൻ ഷോക്കേറ്റ് മരിച്ചു…


കോഴിക്കോട്: പൊറ്റമ്മലിൽ ഇലക്ട്രിക് വയർ കടിച്ചുമുറിക്കാൻ ശ്രമിക്കുന്നതിനിടെ മധ്യവയസ്ക‌ൻ ഷോക്കേറ്റു മരിച്ചു. പൊറ്റമ്മൽ മദർ ഡെന്റൽ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്. ഇലക്ട്രിക് വയറിൽ കടിച്ചുപിടിച്ച നിലയിലായിരുന്നു മൃതദേഹം. പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.



Previous Post Next Post