ഗൃഹ പ്രവേശനത്തിന് ദിവസങ്ങൾ മാത്രം… മൂന്ന് നില വീട് തകർന്ന് വീണു



ഗൃഹ പ്രവേശന ചടങ്ങ് നടക്കാനിരിക്കെ മൂന്നുനില വീട് തകർന്നു വീണു. ഗൃഹ പ്രവേശത്തിന് മുന്നോടിയായി വീടിനോട് ചേർന്നുള്ള ഓവുചാലിലെ പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കെട്ടിടം തകർന്ന് വീണത്. പുതുച്ചേരിയിലാണ് സംഭവം. വർഷങ്ങൾക്ക് മുൻപാണ് വീടിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം നിർമ്മാണം നീണ്ടുപോവുകയായിരുന്നു. 65 ലക്ഷം രൂപയാണ് വീടിന്റെ നിർമ്മാണത്തിനായി ചിലവായത്. ഫെബ്രുവരി 11 നാണ് ഗൃഹപ്രവേശനം നിശ്ചയിച്ചിരുന്നത്. ഓവുചാലിന്റെ പണികൾക്കായെത്തിയ തൊഴിലാളികൾ പിൻഭാഗത്ത് ഒരു കുഴിയെടുക്കുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ അവരെ വിലക്കിയിരുന്നു. തൊഴിലാളികളുടെ അശ്രദ്ധയാണ് വീട് തകരാൻ കാരണമെന്ന് വീട്ടുടമയും നാട്ടുകാരും ആരോപിക്കുന്നു. എന്നാൽ അടിത്തറ നിർമ്മിച്ചതിന്റെ അപാകതയാണ് വീടിന്റെ തകർച്ചക്ക് കാരണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു.
Previous Post Next Post