കേരള ജനപക്ഷം സെക്യുലർ ചെയർമാൻ പി.സി ജോർജ്ജ് ഇനി ബി.ജെ.പിയിൽ



ന്യൂഡൽഹി : പി.സി ജോർജ് ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ ബി.ജെ.പി ആസ്ഥനത്തെത്തി ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് പി.സി ജോർജ് അംഗത്വം സ്വീകരിച്ചത്.

 കോട്ടയം ജില്ലാ പ‌‌ഞ്ചായത്തംഗവും പി.സി ജോർജിന്റെ മകനുമായ അഡ്വ. ഷോൺ ജോർജും, ജനപക്ഷം പാർട്ടി സെക്രട്ടറി ജോർജ് ജോസഫും ബി.ജെ.പി ദേശീയ നേതാക്കളിൽ നിന്ന് അംഗത്വം സ്വീകരിച്ചു.

 കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ഒപ്പം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

 വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി പി സി ജോർജ് കൂടിക്കാഴ്ച നടത്തും.
Previous Post Next Post