സുരേഷ് ഗോപിയുടെ മകളെയും വരനെയും അനുഗ്രഹിക്കാൻ ജഗതി എത്തി

 

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം കഴിഞ്ഞ ജനുവരി 17ന് ഗുരുവായൂരില്‍ വെച്ചാണ് നടന്നത്. തുടര്‍ന്ന് കൊച്ചിയിലും തിരുവനന്തപുരത്തും വിവാഹ റിസപ്ഷനുകള്‍ നടന്നിരുന്നു.

 തിരുവനന്തപുരത്ത് ബന്ധുക്കള്‍ക്കും രാഷ്ട്രീയ സുഹൃത്തുക്കള്‍ക്കും വേണ്ടിയുള്ള വിവാഹ റിസപ്ഷന്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ഇതില്‍ നിരവധി ആളുകള്‍ പങ്കെടുത്തിരുന്നു. ഇതില്‍ ശ്രദ്ധേയനായ ഒരു അതിഥിയായിരുന്നു നടന്‍ ജഗതി ശ്രീകുമാര്‍.

വാഹനാപകടത്തിന് ശേഷം പൊതുവേദികളില്‍ വളരെ അപൂര്‍വ്വമായി എത്താറുള്ള ജഗതി ശ്രീകുമാര്‍ മകള്‍ക്കും കുടുംബത്തിനും ഒപ്പമാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയെയും വരന്‍ ശ്രേയസിനെയും ആശീര്‍വദിക്കാന്‍ എത്തിയത്. വധു വരന്മാര്‍ക്കൊപ്പം വേദിയില്‍ അല്‍പ്പനേരം ചിലവഴിച്ച ശേഷമാണ് ജഗതി മടങ്ങിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Previous Post Next Post