കൊച്ചി: സംസ്ഥാന സർക്കാരിനെ വിമർശിച്ച് ലത്തീൻ സഭ രംഗത്ത്. സംസ്ഥാനത്ത് ഭരണഘടനയുടെ മൂല്യങ്ങൾ ഇല്ലാതാകുന്നുവെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു. എറണാകുളത്ത് കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെയാണ് വിമർശനം.
പ്രധാനമന്ത്രിയുടെ സന്ദർശനം; ഒരു വിവാഹം പോലും മാറ്റിയിട്ടില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ
വികസനത്തിന്റെ പേരിൽ കൊടും ചൂഷണമാണ് നടക്കുന്നത്. തീരദേശവാസികൾക്കും ലത്തീൻ സമൂഹത്തിനും എതിരെ ഭരണാധികാരികൾ പുറം തിരിഞ്ഞ് നിൽക്കുകയാണ്. അവകാശങ്ങൾക്കായി സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കി അടിച്ചമർത്തണമെന്ന് ജോസഫ് കളത്തിപറമ്പിൽ ആരോപിച്ചു.
നേരത്തെയും സംസ്ഥാന സർക്കാരിനെതിരെ ലത്തീൻ സഭ വിമർശനമുന്നയിച്ചിരുന്നു. ലത്തീൻ കത്തോലിക്ക മുഖപത്രമായ 'ജീവനാദ'ത്തിലാണ് നവകേരള സദസിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. പിണറായി മന്ത്രിസഭ സഞ്ചരിക്കുന്ന സർക്കസ് ട്രൂപ്പായി മാറിയെന്നായിരുന്നു സഭ പരിഹസിച്ചത്. ഇത്തരത്തിൽ ഒരു മന്ത്രിസഭ പരിഹാസ്യമാവുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നു.