അന്വേഷിച്ച് വരേണ്ട…കത്തെഴുതിവെച്ച് എട്ടാം ക്ലാസ് വിദ്യാർഥികൾ നാടുവിട്ടു…


 
കൊച്ചി: നാടുവിടുകയാണെന്ന് കത്തെഴുതിവെച്ച് എട്ടാം ക്ലാസ് വിദ്യാർഥികളായ മൂന്ന് കുട്ടികൾ വീടുവിട്ടതായി പരാതി. എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ് ഇന്ന് ഉച്ചമുതൽ കാണാതായത്. രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങിയ ഇവർ പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് ഞാറയ്ക്കൽ പൊലീസ് പറ‍ഞ്ഞു. ഞങ്ങളെ മൂന്ന് പേരെ അന്വേഷിച്ച് അച്ഛനും അമ്മയും വരേണ്ടെന്നും ഇനി അടുത്ത വർഷം ജനുവരിയിൽ മാത്രമേ തിരിച്ചുവരൂ. ഞങ്ങൾ പോകുന്നത് പൊലീസിനെയും പട്ടാളത്തെയും അറിയിക്കണ്ട എന്നും കത്തെഴുതി വെച്ചാണ് ഇവർ വീടുവിട്ടത്.
ആദിത്താണ് വീട്ടിൽ കത്തെഴുതി വെച്ചത്. മൂന്ന് പേരും ചുവന്ന നിറത്തിലുള്ള ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നത്. കണ്ടുകിട്ടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ നമ്പർ: 9497987119, 9497980482, 0484 2492328.
Previous Post Next Post