ലോറിയിൽ നിന്ന് മെറ്റൽ ഇറക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് തൊഴിലാളി മരിച്ചു


തൃശൂർ: ലോറിയിൽ നിന്ന് മെറ്റൽ ഇറക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി സിനാറുൽ ഇസ്‌ലാമാണ് മരിച്ചത്. അതിരപ്പിള്ളി ആനമല മലക്കപ്പാറ റോഡ് നിർമാണത്തിനിടയിലാണ് അപകടം. ലോറിയിൽ നിന്ന് മെറ്റൽ ഇറക്കുന്നതിനിടെ വൈദ്യൂതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ സിനാറുൽ ഇസ്ലാം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post