കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ..


 
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി. ഫാറോക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ എംവിഐ അബ്ദുൽ ജലീൽ ആണ് പിടിയിലായത്.10,000 രൂപ കൈക്കൂലി ആയി വാങ്ങുന്നതിനിടെയാണ് വീട്ടിൽ വെച്ച് പിടിയിലായത്. വീടിന്റെ അടുക്കള ഭാഗത്തെ ചാക്കിൽ നിന്നാണ് വിജിലൻസ് കൈക്കൂലി പണം പിടിച്ചെടുത്തത്. വിജിലൻസ് പരിശോധനക്ക് വരുന്നുണ്ടെന്ന സംശയത്താൽ കൈക്കൂലി പണം ചാക്കിലേക്ക് മാറ്റുകയായിരുന്നു. വീട്ടിൽ കൂടുതൽ പണം ഒളിപ്പിച്ചിട്ടുണ്ടോ എന്നതിൽ വിജിലൻസ് പരിശോധന തുടരുകയാണ്.
Previous Post Next Post