കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും പിടിയിൽ


 

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും പിടിയിൽ. തൃശൂർ തെക്കുംകര വില്ലേജ് ഓഫീസിലെ ഉദ്യോ​ഗസ്ഥരാണ് പിടിയിലായത്. വില്ലേജ് ഓഫീസർ സാദിഖ്, താൽകാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഹാരിസ് എന്നിവരാണ് പിടിയിലായത്. 3500 രൂപയാണ് ഇരുവരും കൈക്കൂലിയായി ആവശ്യപ്പെട്ടത്. സ്ഥലം തരം മാറ്റുന്നതിനായുള്ള റിപ്പോർട്ട്‌ ഓൺലൈനായി ആർഡിഒയ്‌ക്ക് സമർപ്പിക്കുന്നതിന് വേണ്ടി ഉദ്യോ​ഗസ്ഥർ അപേക്ഷകരോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
Previous Post Next Post