അമിത വേഗതയിലെത്തിയ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് അപകടം...ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങിയ യാത്രക്കാരി തൽകഷ്ണം മരിച്ചു



പത്തനംതിട്ട: അടൂരിൽ അമിത വേഗതയിലെത്തിയ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ അടൂർ മൂന്നാളം സ്വദേശി ഗീതയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പന്നിവിഴ സ്വദേശി ജലജാമണിയെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കെ.പി റോഡിൽ 14-ാം മൈൽ ലൈഫ് ലൈൻ ആശുപത്രിയുടെ മുന്നിലാണ് അപകടം ഉണ്ടായത്. കശുവണ്ടി ഫാക്ടറി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങിയ ഗീത തൽകഷ്ണം മരിച്ചിരുന്നു.


Previous Post Next Post