സൗദി : സൗദിയിലെ റസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു. ഹായിൽ പട്ടണത്തിലെ ഒരു റസ്റ്റോറൻറിൽ ജീവനക്കാരനായ മലപ്പുറം വള്ളിക്കുന്ന് വെളിമുക്ക് സ്വദേശി പറായിൽ മുഹമ്മദ് ഷാഫി (51) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ ഹായിൽ കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചു. വെൻറിലേറ്ററിൽ കഴിയുന്നതിനിടെ ഇന്നലെ രാവിലെയാണ് മരിച്ചത്.