തിരുവനന്തപുരം : കെ എസ് ആർ ടി സി ബസിൽ നിന്ന് വീണ് വയോധികൻ മരിച്ചു. ചുള്ളിമാനൂർ സ്വദേശി ശശിധരൻ നായർ(60) ആണ് മരിച്ചത്. പേരൂർക്കടയിൽ നിന്ന് വിതുരയിലേക്ക് പോകുകയായിരുന്ന ബസിൽ ഉച്ചയ്ക്ക് 2:45 ന് ആണ് സംഭവം നടന്നത്. ട്രോൾ ജംഗ്ഷന് സമീപത്തെ സ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കൈ വിട്ട് വാതിലിൽ ഇടിക്കുകയായിരുന്നു. പിന്നാലെ വാതിൽ തുറന്ന് അദ്ദേഹം റോഡിലേക്ക് തെറിച്ചു വീണു. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നെടുമങ്ങാട് പോലീസ് കേസ് എടുത്തിട്ടുണ്ട്
കെ എസ് ആർ ടി സി ബസിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം
Jowan Madhumala
0
Tags
Top Stories