വൈക്കത്ത്ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു…



കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹനം പൂർണമായും കത്തിനശിച്ചു. സംഭവത്തില്‍ ഡ്രൈവർ വൈക്കം സ്വദേശി പ്രഫല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ വെള്ളൂരില്‍ കേരള പേപ്പർ പ്രോഡക്‌ട് ലിമിറ്റഡ് കമ്ബനിയുടെ ഗേറ്റിന് സമീപത്തായി കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡില്‍ വെച്ചാണ് സംഭവം. കാറില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് ഇറങ്ങി ഓടിയതിനാല്‍ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തീ ആളിപടർന്നു. പിറവം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Previous Post Next Post