കോട്ടയത്തേക്ക് അനിൽ ആന്റണിയില്ല;.പകരം തുഷാർ വെള്ളാപ്പള്ളി;എൻ ഡി എ യിലെ കോട്ടയം ഒരുക്കങ്ങൾ ഇങ്ങനെ




കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എൻ ഡി എ യിലും  സീറ്റ് ചർച്ചകള്‍ സജീവമാവുകയാണ്.ആദ്യം കോട്ടയം സീറ്റിൽ ബിജെപി തന്നെ മത്സരിക്കുമെന്നും ;അനിൽ ആന്റണി ആയിരിക്കും സ്ഥാനാർഥി എന്നും പ്രചാരണമുണ്ടായിരുന്നു . കോട്ടയത്ത് ബിഡിജെഎസ് മത്സരിക്കാന്‍ സാധ്യതയുള്ളതായിട്ടാണ് ഇപ്പോള്‍ വാർത്തകള്‍ പുറത്തുവരുന്നത്. കോട്ടയം ഉള്‍പ്പെടെ അഞ്ച് സീറ്റുകള്‍ എന്‍ഡിഎ നേതൃത്വത്തോട് ആവശ്യപ്പെട്ടു. സീറ്റ് ലഭിച്ചാല്‍ കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ സാധ്യതയുണ്ട്.

വയനാട് സീറ്റ് ഇത്തവണ ആവശ്യപ്പെടില്ലെന്നാണ് വിവരം. ഇടുക്കി, പത്തനംതിട്ട, മാവേലിക്കര ഉള്‍പ്പെടെ അഞ്ച് സീറ്റുകളാണ് ബിഡിജെഎസ് ചോദിച്ചിരിക്കുന്നത്. അതില്‍ തൃശൂരും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.കഴിഞ്ഞ തവണ 1,80000ത്തോളം വോട്ടുകളാണ് കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

Previous Post Next Post