എറണാകുളത്ത് തുണിക്കടയിൽ തർക്കം; മധ്യവയസ്‌കനെ കച്ചവടക്കാരൻ വെട്ടിക്കൊന്നു


 

കൊച്ചി: എറണാകുളം ഇരുമ്പനത്ത് മധ്യവയസ്ക്കകനെ വെട്ടിക്കൊലപ്പെടുത്തി.  തുതിയൂർ സ്വദേശി ശശിയാണ് (60) മരിച്ചത്. ഇരുമ്പനത്തെ തുണിക്കച്ചവടക്കാരനായ ഹരിദാസാണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള കടയിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടെ ഹരിദാസ് കടയിലെ വാക്കത്തി കൊണ്ട് ശശിയെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Previous Post Next Post