തൃശൂർ: തോട് കയ്യേറി സിപിഎം പ്രാദേശിക നേതാവിന്റെ
അനധികൃത കെട്ടിട നിർമ്മാണം. കുന്നംകുളം ട്രഷറി റോഡിലാണ് നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് അനധികൃത നിർമ്മാണം നടക്കുന്നത്. സിപിഎം പ്രാദേശിക നേതാവിന്റെ നിർമ്മാണ കമ്പനിയിലാണ് അനധികൃത നിർമ്മാണവും കയ്യേറ്റവും നടക്കുന്നത്.
സെറ്റ് ബാക്ക് ക്രമീകരിക്കാനായി തോട് കയ്യേറി കോൺക്രീറ്റിംഗ് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ചട്ടങ്ങൾ പാലിക്കാത്തത് മൂലം വർഷങ്ങളായി കെട്ടിടത്തിന് നഗരസഭ നമ്പർ നൽകിയിട്ടില്ല. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗവും സെക്രട്ടറിയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കയ്യേറ്റത്തിന് കൂട്ട് നിൽക്കുകയാണെന്ന് പ്രദേശത്തെ ബിജെപി പ്രവർത്തകർ പറഞ്ഞു.
വിഷയത്തിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത് അറിയിച്ചു.