പലസ്തീനികൾ ചികിത്സ കിട്ടാതെ മരിക്കുന്നുവെന്ന് യു.എൻ


യുനൈറ്റഡ് നേഷൻസ് : ഇസ്രായേലിന്റെ ആക്രണത്തിൽ പരിക്കേറ്റ 60,000ത്തോളം പലസ്തീനികൾ ചികിത്സ ലഭിക്കാതെ മരിച്ചു കൊണ്ടിരിക്കുകയാണന്ന് ഐക്യരാഷ്ട്ര സഭയുടെ അടിയന്തര ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഊർജവും മരുന്നും ഇല്ലാതെ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടതാണ് ഇതിന് കാരണം. ലോകാരോഗ്യ സംഘടനക്കുവണ്ടി ഗാസയിൽ ആഴ്ച്ചകൾ സേവനം നടത്തിയ ശേഷം  മടങ്ങിയ ഡോക്ടർ ആണ് അവിടുത്തെ അവസ്‌ഥയെക്കുറിച്ച് വിവരിച്ചത്.

ചികിത്സ നിലച്ച ആശുപത്രികളിലാണ് ആയിരക്കണക്കിന് അഭയാർഥികൾ കഴിയുന്നത്. ആയിരങ്ങൾ വീടുകൾ ഉപേക്ഷിച്ച് ആശുപത്രികളിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും ലോകാ രോഗ്യ സംഘടയുടെ ഹെൽത്ത് എമർജൻസി ഒഫിസർ ഡോ. സിയാൻ കാസെയ് പറഞ്ഞു. 

ചികിത്സ വേണ്ടവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറയുകയാണ്. കൊല്ലപ്പെടുന്നവരിലും പലായനം ചെയുന്നവരിലും ആരോഗ്യ പ്രവർത്തകരുമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.


Previous Post Next Post