അലമാര തലയിൽ വീണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി.


തിരുവനന്തപുരം: നീറമൺകരയിൽ അലമാര തലയിൽ വീണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി. നീറമൺകര വിനായക ന​ഗറിൽ രാജലക്ഷ്മി (83) ആണ് മരിച്ചത്. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ടെന്നാണ് കരമന പൊലീസ് വ്യക്തമാക്കുന്നത്. വൃദ്ധ വീട്ടിൽ തനിച്ചായിരുന്നു താമസം. കട്ടിലിൽ കിടക്കുന്ന മൃതദേഹത്തിന് മുകളിൽ അലമാര വീണുകിടക്കുന്ന നിലയിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്. മോഷണ ശ്രമമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായ ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്. കരമന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post