മൂന്നുമാസമായി ഓണറേറിയവും ഇൻസെൻറ്റീവൂം ഇല്ല’.. തെരുവിൽ ഭിക്ഷ യാചിച്ച് ആശാ പ്രവർത്തകർ…


 

ഇടുക്കി: തെരുവില്‍ ഭിക്ഷ യാചിച്ചുകൊണ്ടുള്ള സമരവുമായി ആശാ പ്രവർത്തകർ . മൂവാറ്റുപുഴ താലൂക്കിലെ ആശാ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. വഴിയാത്രക്കാരില്‍ നിന്നും വാഹന യാത്രക്കാരില്‍ നിന്നും സംഭാവന തേടിയാണ് ഇവർ സമരം ചെയ്യുന്നത്. മൂന്നുമാസമായി ഓണറേറിയവും ഇൻസെൻറ്റീവൂം ലഭിക്കുന്നില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ആശാ പ്രവർത്തകർ പറഞ്ഞു. ക്രിസ്തുമസിന് പോലും സഹായം ലഭിച്ചില്ലെന്നും ജോലി ചെയ്തതിന് ശമ്പളം തരാൻ സർക്കാർ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡുകളേന്തിയുള്ള പ്രതിഷേധത്തിനൊപ്പമാണ് ബക്കറ്റ് പിരിവുമായി ആശാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. നൂറിലധികം ആശാ പ്രവര്‍ത്തകരാണ് വേറിട്ട സമരവുമായി തെരുവിലിറങ്ങിയത്. സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ തുടര്‍ സമരവുമായി മുന്നോട്ടുപോകാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം.
Previous Post Next Post