ദൂരദർശനിലെ കൃഷിദർശൻ ലൈവ് പരിപാടിക്കിടെ കാർഷിക സർവകലാശാല പ്ലാനിങ് ഡയറക്ടർ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം സ്വദേശിയായ ഡോ.അനി എസ്.ദാസ് ആണ് മരിച്ചത്. കേരള ഫീഡ്സ് ലിമിറ്റഡ് എംഡി, കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻസ് സെന്റർ മേധാവി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു.വെള്ളിയാഴ്ച വെെകീട്ട് 6.30-നാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദൂരദർശനിലെ കൃഷിദർശൻ ലൈവിനിടെ കാർഷിക സർവകലാശാല പ്ലാനിങ് ഡയറക്ടർ കുഴഞ്ഞുവീണു മരിച്ചു
jibin
0