കാറും ലോറിയും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു

 



തെങ്കാശി : കാറും ലോറിയും കുട്ടിയിടിച്ച് 6 പേർ മരിച്ചു. ഇന്ന് പുലർച്ചെ 4 മണിയ്ക്കാണ് അപകടം ഉണ്ടായത്.
 തെങ്കാശിയിലെ കുടിയാംകുടിയിൽ ആയിരുന്നു സംഭവം.

 കുറ്റാലം വെള്ളച്ചാട്ടം കണ്ടു മടങ്ങി വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ് മരിച്ചത്. 

ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കേരളത്തിലേക്ക് സിമെന്റ് കയറ്റി വന്ന ലോറി ആണ് ഇടിച്ചത്.

 പൂർണമായും തകർന്ന കാർ ജെസിബി ഉപയോഗിച്ച് പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ തിരുനെൽവേലി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. 
കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന പ്രാഥമിക നിഗമനം ആണ് പോലീസിനുള്ളത്.
Previous Post Next Post