പത്രക്കെട്ട് എടുക്കാന്‍ പോയി; ലഹരിമരുന്ന് കേസിലെ പ്രതി ജയില്‍ ചാടി രക്ഷപ്പെട്ടു


 

കണ്ണൂര്‍: ലഹരിമരുന്ന് കേസിലെ പ്രതി ജയില്‍ ചാടി. കോയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് തടവുചാടിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. 

രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഹര്‍ഷാദ് രക്ഷപ്പെടുകയായിരുന്നു. ബൈക്കിന് പിന്നില്‍ കയറിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. മയക്കുമരുന്ന് കേസില്‍ 10 വര്‍ഷം തടവിനാണ് ഹര്‍ഷാദിനെ ശിക്ഷിച്ചിരുന്നത്.
Previous Post Next Post