സർക്കാർ സ്കൂളിലെ കിണറ്റിൽ പാമ്പുകൾ.. സ്കൂളിന് മുന്നിൽ കുത്തിയിരുന്ന് രക്ഷിതാക്കൾ…


 
തിരുവനന്തപുരം: പാറശ്ശാലയിൽ സർക്കാർ സ്കൂളിലെ കിണറ്റിൽ പാമ്പുകളെ കണ്ടെത്തി. പാറശ്ശാല കൊടവിളാകം ഗവ. എൽ.പി.എസ് സ്കൂളിലെ കിണറ്റിലാണ് പാമ്പുകളെ കണ്ടത്. ക്രിസ്മസ്-പുതുവത്സര അവധിക്ക് ശേഷം കുട്ടികളെ കൊണ്ടുവിടാൻ എത്തിയ രക്ഷിതാക്കൾ കിണറ്റിൽ രണ്ടു പാമ്പുകളെ കാണുകയായിരുന്നു.

തുടർന്ന് രക്ഷിതാക്കൾ അധികൃതർക്കെതിരെ സ്കൂളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആഴ്ചകളായി സ്കൂൾ കിണറ്റിൽ പാമ്പുകൾ കിടക്കുന്നുണ്ട്. പലവട്ടം സ്കൂൾ അധികൃതരോട് പരാതിപ്പെട്ടിരുന്നു. പാറശ്ശാല പഞ്ചായത്തിൽ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.
Previous Post Next Post