ബുധാഴ്ച ജാമ്യം ലഭിച്ചതിനു പിന്നാലെ പൂജപ്പുര ജയിലിനു മുന്നിൽ സ്വീകരണമൊരുക്കിയതിന് 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതിയാക്കിയാണ് കേസ് റജിസ്റ്റർ ചെയ്‌തത്.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം സജീറാണ്
കേസിൽ ഒന്നാം പ്രതി.രണ്ടാം പ്രതിയാണ് രാഹുൽ.
കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയും കേസെടുത്തു.
നിയമവിരുദ്ധമായി കൂട്ടംചേർന്ന് ഗതാഗത തടസ്സം സൃഷ്ടിക്കൽ, ക്രമസമാധാനം തകർക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൂജപ്പുര പൊലീസ് കേസെടുത്തത്. സർക്കാർ ഫ്ളെക്സുകൾ നശിപ്പിച്ചു, പൊലീസ് ആജ്‌ഞ ലംഘിച്ച് കൂട്ടംചേർന്നു തുടങ്ങിയ കുറ്റങ്ങളും എഫ്ഐആറിൽ ആരോപിക്കുന്നു.