ആദ്യമായി ജയിലില്‍ പോയി ജാമ്യം കിട്ടിയാല്‍ വലിയ ആഘോഷമാണ്'; രാഹുലിനെ പരിഹസിച്ച് എം വി ഗോവിന്ദന്‍





തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആദ്യമായി ജയിലില്‍ പോയി ജാമ്യം കിട്ടിയാല്‍ വലിയ ആഘോഷമാണെന്നായിരുന്നു എം വി ഗോവിന്ദന്റെ പരിഹാസം. പഴയ അധ്യാപക സമരങ്ങളുടെ ചരിത്രം ഓര്‍മിപ്പിച്ചായിരുന്നു പരിഹാസം.

രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകില്ലെന്ന് ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് പറഞ്ഞു. പക്ഷെ പോകുമെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ പറയുന്നത്. പിന്നെ പോകുന്നില്ലെന്ന് തീരുമാനിച്ചിട്ട് എന്ത് കാര്യമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.
Previous Post Next Post