കോട്ടയം മണിമല സ്വദേശിനിയായ നാല് വയസ്സുകാരി ഡൽഹിയിലെ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു


സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് മലയാളി വിദ്യാർത്ഥിനി വീണു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോ(4)യാണ് സ്വകാര്യസ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടി ജീവന്‍ നിലനിര്‍ത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഡൽഹി പ്രീ സ്കൂളിലെ നേഴ്സറി വിദ്യാർത്ഥിനിയാണ് ജിയന്ന.

അതേസമയം, സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ വിമർശനവുമായി ജിയന്ന ആന്‍ ജിജോയുടെ കുടുംബം രം​ഗത്തെത്തി. സ്കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു.


Previous Post Next Post